മെസിക്ക് ശമ്പളകുടിശ്ശികയായി വന്‍തുക ബാഴ്സലോണ നല്‍കുന്നു

Sports

ബാഴ്സലോണ: ടീം വിട്ടുപോയിട്ടും ലിയോണല്‍ മെസിക്ക് ബാഴ്സലോണ ഇപ്പോഴും നല്‍കുന്നത് വന്‍തുക. ക്ലബില്‍ കളിച്ച കാലത്തെ ശമ്പള കുടിശികയാണ് ഇപ്പോഴും നല്‍കുന്നത്. 2021ലാണ് ലിയോണല്‍ മെസി പിഎസ്ജിയിലേക്ക് ചേക്കേറിയത്. മെസിയുടെ ഉയര്‍ന്ന ശമ്പളം താങ്ങാന്‍ കഴിയാതെ വന്നതോടെ കരാര്‍ പുതുക്കിയില്ല. പിഎസ്ജിയിലെ രണ്ടുവര്‍ഷ കരാര്‍ അവസാനിച്ചപ്പോള്‍ മെസി ബാഴ്സയില്‍ തിരിച്ചെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാല്‍ അമേരിക്കന്‍ ക്ലബ് ഇന്‍റര്‍ മയാമിയുമായാണ് മെസി കാറ്റിലേര്‍പ്പെട്ടത്.ഇതിനിടെയാണ് മെസിക്ക് ബാഴ്സലോണ ഇപ്പോഴും ശമ്പള കുടിശ്ശിക ഇനത്തില്‍ വലിയ തുക നല്‍കുന്നുതായി ക്ലബ് പ്രസിഡന്‍റ് യുവാന്‍ ലപ്പോര്‍ട്ട വെളിപ്പെടുത്തിയത്. കൊവിഡ് കാലത്ത് പ്രതിഫലം വെട്ടിക്കുറച്ചാണ് മെസി ബാഴ്സയില്‍ കളിച്ചത്. ഈ തുക പിന്നീട് നല്‍കാമെന്നായിരുന്നു അന്നത്തെ ക്ലബ് മാനേജ്മെന്‍റിന്‍റെ വാഗ്ദാനം. ഇതാണിപ്പോള്‍ ബാഴ്സലോണയുടെ ഇപ്പോഴത്തെ മാനേജ്മെന്‍റ് നല്‍കിക്കൊണ്ടിരിക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ 2025വരെ മെസിക്ക് ശമ്പള കുടിശ്ശിക നല്‍കേണ്ടിവരുമെന്നും ലപ്പോര്‍ട്ട വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *