മെറ്റയെ തീവ്രവാദ സംഘടനയാക്കി റഷ്യ

Top News

മോസ്കോ: ഫേസ്ബുക്കിന്‍റെ ഉടമസ്ഥരും യു.എസ് ടെക് ഭീമനുമായ മെറ്റയെ തീവ്രവാദ സംഘടനയാക്കി റഷ്യ. രാജ്യത്തിന്‍റെ സാമ്ബത്തിക ഇടപാടുകള്‍ നിരീക്ഷിക്കുന്ന ഏജന്‍സിയായ റോസ്ഫിന്‍മോണിറ്ററിങ്ങാണ് മെറ്റയെ തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
മെറ്റ റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ യു.എസ് ടെക് ഭീമന്‍റെ ഹരജി മോസ്കോ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. റഷ്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്നും റഷോഫോബിയക്കെതിരായാണ് (റഷ്യയെ കുറിച്ച് ഭയം ജനിപ്പിക്കല്‍) പ്രവര്‍ത്തിച്ചതെന്നും മെറ്റയുടെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഈ വാദം കോടതി മുഖവിലക്കെടുത്തില്ല.
മാര്‍ച്ചില്‍ റഷ്യ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും നിരോധിച്ചിരുന്നു. റഷോഫോബിയക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നില്ലെന്നും റഷ്യ ആരോപിച്ചു. നേരത്തെ റഷ്യയില്‍ വരുന്നതിന് വിലക്കേര്‍പ്പെടുത്തിയ യു.എസ് പൗരന്‍മാരുടെ പട്ടികയില്‍ മെറ്റ സി.ഇ.ഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗും ഉള്‍പ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *