ന്യൂഡല്‍ഹി: രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം കഴിഞ്ഞ മാസം കുത്തനെ ഉയര്‍ന്നു. 2023 മെയ് മാസത്തിലെ ജിഎസ്ടി കളക്ഷന്‍ 12 ശതമാനം ഉയര്‍ന്ന് 1,57,090 കോടി രൂപയായി.
കഴിഞ്ഞ മാസം ഇത് 1.87 ലക്ഷം കോടിയായിരുന്നു. മേയിലെ മൊത്തം ചരക്ക് സേവന നികുതിയില്‍ സിജിഎസ്ടി 28,411 കോടി രൂപയും, എസ്ജിഎസ്ടി 35,828 കോടി രൂപയും, ഐജിഎസ്ടി 81,363 കോടി രൂപയും സെസ് 11,489 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് സമാഹരിച്ചത് 1,057 കോടി രൂപയുമാണ്.
ഇതോടെ, പ്രതിമാസ ജിഎസ്ടി വരുമാനം തുടര്‍ച്ചയായ 14-ാം മാസവും 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലായി. 2023 ഏപ്രിലിലെ ജിഎസ്ടി വരുമാനം എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലായിരുന്നു. ആദ്യമായി മൊത്തം ജിഎസ്ടി കളക്ഷന്‍ 1.75 ലക്ഷം കോടി കവിഞ്ഞ് ഏപ്രിലില്‍ 1,87,035 കോടി രൂപയിലെത്തി.