മെമുവില്‍ ദുരിത യാത്ര

Latest News

കോഴിക്കോട്: സാധാരണക്കാരന്‍റെ ആശ്വാസമായ മെമു ട്രെയിന്‍ സര്‍വീസ് യാത്രക്കാര്‍ക്ക് ദുരിതയാത്രയായി മാറുന്നു.
കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ സര്‍വീസാണ് എല്ലാ ദിവസവും യാത്രക്കാര്‍ക്ക് ദുരിതം സമ്മാനിക്കുന്നത്. 5.20ന് കണ്ണൂരില്‍ നിന്ന് കൃത്യ സമയത്ത് തന്നെ ട്രെയിന്‍ പുറപ്പെട്ടു. 6.05 ഓടെ വടകരയില്‍ എത്തി. പിന്നീട് ഒരു മണിക്കൂറോളം അവിടെ പിടിച്ചിട്ടു. ഇതിനിടെ നാല് ദീര്‍ഘദൂര ട്രെയിനുകളാണ് വടകര സ്റ്റേഷന്‍ വഴി കടന്ന് പോയത്. 7.05ഓടെ ഓട്ടം പുന:രാരംഭിച്ചുവെങ്കിലും വീണ്ടും പയ്യോളിയില്‍ പിടിച്ചിട്ടു. ഒടുവില്‍ 8.10 ഓടെയാണ് കോഴിക്കോട് എത്തിയത്.മെമു ട്രെയിനാണെങ്കിലും എക്സ്പ്രസ് ട്രെയിനിന്‍റെ നിരക്കാണ് ഈടാക്കുന്നത്. എന്നിടും യാത്രക്കാര്‍ക്ക് ദുരിതം മാത്രം.എക്സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍ നേരെത്തെ തന്നെ സര്‍വീസ് ആരംഭിച്ചിരുന്നുവെങ്കിലും മെമു സര്‍വീസ് മാര്‍ച്ച് 16 മുതലാണ് ആരംഭിച്ചത്. സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കണമെന്ന വിവിധ സംഘടനകളുടെ നിരന്തര ആവശ്യത്തെതുടര്‍ന്നാണ് മെമു അനുവദിച്ചത്. യാത്രക്കാരെ പരാവധി വെറുപ്പിച്ച് യാത്രക്കാര്‍ ഈ ട്രെയിന്‍ ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ടാക്കുകയോ ലക്ഷ്യമെന്ന സംശയവും ചില കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നിട്ടുണ്ടു. യാത്രക്കാര്‍ ഇല്ലെന്ന് പറഞ്ഞ് സര്‍വീസ് നിറത്തിവെക്കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *