മെക്സിക്കോയിലെ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിത്തം: 39 പേര്‍ മരിച്ചു

Top News

മെക്സിക്കോ സിറ്റി: അമേരിക്കന്‍ അതിര്‍ത്തിക്ക് സമീപത്തുള്ള ക്വിദാദ് യുവാരെസ് പട്ടണത്തിലെ അഭയാര്‍ഥി ക്യാമ്പില്‍ തീപിടിച്ച് 39 പേര്‍ മരിച്ചു.29 പേര്‍ക്ക് പരിക്കേറ്റു. അമേരിക്കയിലേക്ക് കുടിയേറാനുള്ള അപേക്ഷ സമര്‍പ്പിച്ച ശേഷം ഔദ്യോഗിക ക്യാമ്പില്‍ കഴിയുന്ന ലാറ്റിന്‍ അമേരിക്കന്‍ വംശജരാണ് മരണപ്പെട്ടത്.
ഇത്തരത്തില്‍ കുടിയേറ്റ അനുമതി കാത്തിരിക്കുന്നവരുടെ പ്രധാനകേന്ദ്രമാണ് ക്വിദാദ് യുവാരെസ്. തീപിടിത്തം നടക്കുന്ന സമയത്ത് ക്യാമ്പില്‍ 68പേരാണ് ഉണ്ടായിരുന്നത്.
തീപിടിത്തത്തിന്‍റെ കാരണം വെളിവായിട്ടില്ലെന്നും പ്രദേശം നിലവില്‍ സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വെനസ്വേലന്‍ വംശജരാണെന്ന് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *