മൃദംഗവിദ്വാന്‍ കാരൈക്കുടി ആര്‍ മണി അന്തരിച്ചു

Latest News

ചെന്നൈ: മൃദംഗവിദ്വാന്‍ കാരൈക്കുടി ആര്‍ മണി അന്തരിച്ചു. 77 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. തെന്നിന്ത്യന്‍ സംഗീതലോകത്തെ മിക്ക പ്രമുഖര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടനവധി വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചു.എം.എസ് സുബ്ബുലക്ഷ്മി ഉള്‍പ്പെടെയുള്ള പ്രഗത്ഭര്‍ക്കുവേണ്ടി കച്ചേരിയില്‍ മൃദംഗം വായിച്ചിട്ടുണ്ട്.ഡി.കെ. പട്ടമ്മാള്‍, എം.എല്‍. വസന്തകുമാരി, മധുര സോമു, ടി.എം. ത്യാഗരാജന്‍, ഡി.കെ. ജയരാമന്‍, ലാല്‍ഗുഡി ജയരാമന്‍, സഞ്ജയ് സുബ്രഹ്മണ്യന്‍, ടി.എം. കൃഷ്ണ തുടങ്ങിയവര്‍ക്കുവേണ്ടിയും മണി മൃദംഗം വായിച്ചു.പതിനെട്ടാം വയസ്സില്‍ ദേശീയ പുരസ്കാരം നേടി.1998ല്‍ കേന്ദ്ര നാടക സംഗീത അക്കാദമി പുരസ്കാരം ലഭിച്ചു.
1945 സെപ്തംബര്‍ 11 ന് കാരൈക്കുടിയില്‍ സംഗീതജ്ഞനായ ടി. രാമനാഥ അയ്യരുടേയും പട്ടമ്മാളിന്‍റെയും മകനായി ജനിച്ചു. അച്ഛന്‍ സംഗീതജ്ഞനായതു കൊണ്ട് മണിയും രണ്ടു വയസുമുതല്‍ സംഗീതം പഠിച്ചു. ഒപ്പം തകിലും നാഗസ്വരവും പഠിച്ചു തുടങ്ങി. കാരൈക്കുടി രഘു അയ്യാങ്കാറിനു കീഴില്‍ മൃദംഗം പഠിച്ചു തുടങ്ങി. പിന്നീട് ഹരിഹര ശര്‍മ്മയില്‍ നിന്നും സംഗീതം പഠിച്ചു. കെ.എം വൈദ്യനാഥനില്‍നിന്നും മണിക്ക് ശിക്ഷണം ലഭിച്ചിട്ടുണ്ട്.കാരൈക്കുടി ശിവക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന് മൃംദംഗം വായിച്ചാണ് അരങ്ങേറ്റം.
മൃദംഗത്തെ ലോകപ്രശസ്തിയിലേക്ക് ഉയര്‍ത്തിയ കാരൈക്കുടി ആര്‍ മണി. മൃദംഗവാദനത്തില്‍ പരീക്ഷണങ്ങള്‍ നടത്തി അതിനെ കൂടുതല്‍ സംഗീതാത്മകവും ജനപ്രിയവുമാക്കി.മൃദംഗവും മറ്റു താളവാദ്യങ്ങളും സമന്വയിപ്പിച്ചുള്ള കച്ചേരികള്‍ സംഗീതപ്രേമികള്‍ക്ക് പുതിയ അനുഭവമായി.

Leave a Reply

Your email address will not be published. Required fields are marked *