മൃതദേഹം കണ്ടെത്തി

Top News

കോഴഞ്ചേരി: പമ്പയാറ്റില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പെട്ട് മരിച്ചവരെ രക്ഷിക്കാനിറങ്ങവെ മുങ്ങിപ്പോയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്‍റെയും ലൗലിയുടെയും മകന്‍ എബിന്‍ മാത്യു (സോനു- 24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.സഹോദരങ്ങളായ മാവേലിക്കര ചെട്ടികുളങ്ങര പേള മൂന്നു പറയില്‍ മെഫിന്‍ വില്ലയില്‍ അനിയന്‍ കുഞ്ഞിന്‍റെയും ലിജോയുടെയും മക്കളായ മെറിന്‍ (18), മെഫിന്‍ (15) എന്നിവരുടെ മൃതദേഹം അപകടം നടന്ന ശനിയാഴ്ച വൈകീട്ട് കരക്കെടുത്തിരുന്നു.ഇവര്‍ മുങ്ങുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു സോനു. ഇതോടെ ശനിയാഴ്ച വൈകീട്ട് 5.30ഓടെ നടന്ന സംഭവത്തില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി.ആറന്മുള പരപ്പുഴ കടവിലെ അപകട സ്ഥലത്തുനിന്ന് 20 അടി അകലെ 35 അടി താഴ്ചയില്‍നിന്നാണ് സോനുവിന്‍റെ മൃതദേഹം കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *