മൂന്ന് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരിയില്‍

Kerala

ത്രിപുരയില്‍ 16 ന്, മേഘാലയയിലും നാഗലാന്‍റിലും 27ന്

ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിന്

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പും ഫെബ്രുവരി 27ന്

ന്യൂഡല്‍ഹി :ത്രിപുര, മേഘാലയ, നാഗാലാന്‍റ് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപിച്ചു. ഫെബ്രുവരി 16 ന് ത്രിപുരയിലും ഫെബ്രുവരി 27 ന് മേഘാലയയിലും നാഗാലാന്‍റിലും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് രണ്ടിന് മൂന്നിടത്തും ഫലപ്രഖ്യാപനം നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാര്‍മാധ്യമസമ്മേളനത്തില്‍ അറിയിച്ചു.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു. ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയ സാഹചര്യത്തില്‍ ലക്ഷ ദ്വീപിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തിയതിയും പ്രഖ്യാപിച്ചു. ഫെബ്രുവരി 27നാണ് ലക്ഷദ്വീപില്‍ തെരഞ്ഞെടുപ്പു നടക്കുക.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മൂന്ന് സംസ്ഥാനങ്ങളിലുമായി 62.8 ലക്ഷം വോട്ടര്‍മാരാണ് പോളിംഗ് ബൂത്തിലേക്കെത്തുക. തിയ്യതി പ്രഖ്യാപനത്തിന് മുന്നോടിയായി മൂന്ന് സംസ്ഥാനങ്ങളിലെയും ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലുമായി 9,125 പോളിംഗ് സ്റ്റേഷനുകള്‍ തയ്യാറാക്കും. ഇവയില്‍ 70% പോളിംഗ് സ്റ്റേഷനുകളിലും വെബ്കാസ്റ്റിംഗ് ഉണ്ടായിരിക്കും. വോട്ടര്‍ ഐഡി കാര്‍ഡ് ഉള്‍പ്പെടെയുള്ള 12 തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വോട്ട് ചെയ്യാം. വ്യാജ വീഡിയോകള്‍ തടയാന്‍ പോളിംഗ് ബൂത്തിന് അകത്തും ബൂത്ത് നമ്പര്‍ അടക്കമുളളവ രേഖപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനാണ് ഈ സംവിധാനം.ത്രിപുരയില്‍ ബി.ജെ.പി സര്‍ക്കാരും മേഘാലയ,നാഗാലാന്‍റ് എന്നിവിടങ്ങളില്‍ ബി.ജെ.പി സഖ്യസര്‍ക്കാരുമാണ് ഭരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *