മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്ത് 25 ലക്ഷം ടണ്‍ ഇ -മാലിന്യം

Top News

ന്യൂഡല്‍ഹി: 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്ത് 24,94,621 ലക്ഷം ടണ്‍ ഇ- മാലിന്യമുണ്ടായെന്ന് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് സഹ മന്ത്രി അശ്വിനി കുമാര്‍ ചൗബേ.ലോക്സഭയില്‍ ബെന്നി ബഹനാന്‍ എം പി യുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, എസ്റ്റേറ്റ്, വ്യാവസായിക ക്ലസ്റ്ററുകള്‍ എന്നിവയില്‍ ഇ – മാലിന്യങ്ങള്‍ പൊളിക്കുന്നതിനും പുനരുപയോഗിക്കുന്നതിനുമായി വ്യാവസായിക സ്ഥലമോ ഷെഡ്ഡുകളോ നീക്കി വയ്ക്കുകയോ അനുവദിക്കുകയോ ചെയ്യുന്നതിനുളള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാറുകള്‍ക്കായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *