ന്യൂഡല്‍ഹി : രാജ്യത്ത് കള്ളനോട്ട് പിടികൂടുന്നതില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ പിടികൂടിയത് 137 കോടി രൂപയുടെ കള്ളനോട്ടുകളാണ്.ഇതില്‍ അധികവും 2000ന്‍റെ നോട്ടുകള്‍ ആണെന്ന് കണക്കുകള്‍ പറയുന്നു. ഇത് സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും സര്‍ക്കാരിനും പൊലീസിനും വലിയ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. മൂന്ന് വര്‍ഷത്തിനിടെ 137 കോടി രൂപ മൂല്യമുള്ള വ്യാജ കറന്‍സിയാണ് പൊലീസും മറ്റ് സുരക്ഷാ സേനകളും ചേര്‍ന്ന് പിടികൂടിയത്.