ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് ചെയര്‍മാനുമായ ഇംറാന്‍ ഖാന് ആശ്വാസമായി ലാഹോറിലെ ഭീകര വിരുദ്ധ കോടതി മൂന്ന് കേസുകളില്‍ ഇടക്കാല ജാമ്യം അനുവദിച്ചു.തീവെപ്പ്, പൊലീസിനെതിരായ അതിക്രമവും നാശനഷ്ടമുണ്ടാക്കലും, സില്ലെ ഷാ കൊലപാതകം എന്നീ കേസുകളിലാണ് ജമ്യം അനുവദിച്ചത്. ഏപ്രില്‍ 13 വരെയാണ് ഇടക്കാല ജാമ്യം നിലനില്‍ക്കുക.ഈ മൂന്ന് കേസുകളിലും തീവ്രവാദ വിരുദ്ധ നിയമപ്രകാരമായിരുന്നു കേസെടുത്തിരുന്നത്. ഇവ കൂടാതെ തന്നെ, തീവ്രവാദ വിരുദ്ധ നിയമപ്രകാരം എടുത്ത നിരവധി കേസുകള്‍ റേസ് കോഴ്സ് പൊലീസ് സ്റ്റേഷനില്‍