പൊന്‍കുന്നം : പൊന്‍കുന്നത്ത് മൂന്ന് യുവാക്കളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ ജീപ്പ് ഓടിച്ചിരുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളങ്ങുളം കൂരാലി ചേരീപ്പുറം പാട്രിക് ജോസിനെ (38) യാണ് പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി.ബുധനാഴ്ച രാത്രി 10:15ന് ഇളങ്ങുളം കൊപ്രാക്കളം ഗുഡ് സമരിറ്റന്‍ ആശുപത്രിക്ക് സമീപം പാട്രിക് ഓടിച്ചിരുന്ന ഥാര്‍ ജീപ്പ് എതിരെ വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് തന്നെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ മരിച്ചു. പൊന്‍കുന്നം സ്റ്റേഷന്‍ എസ്എച്ച്ഒ എന്‍.രാജേഷിന്‍റെ നേതൃത്വത്തിലാണ് പാട്രിക്കിനെ അറസ്റ്റ് ചെയ്തത്.പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശി വിഷ്ണു, തിടനാട് സ്വദേശികളായ വിജയ്, ആനന്ദ് എന്നിവരാണ് മരിച്ചത്.
രണ്ടു പേര്‍ക്ക് പരുക്കേറ്റു. അഞ്ചുപേരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.