ഇടുക്കി : മൂന്നാറില്‍ മണ്ണിടിച്ചിലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് മുത്തപ്പന്‍കാവ് സ്വദേശി കല്ലട വീട്ടില്‍ രൂപേഷിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.കുണ്ടളയ്ക്ക് സമീപം പുതുക്കടിയിലാണ് മണ്ണിടിച്ചിലുണ്ടായത്.മൂന്നാര്‍ വട്ടവട റോഡിന് അര കിലോമീറ്റര്‍ താഴെ മണ്ണില്‍ പുതഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് വടകരയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍ പെട്ടത്. കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ പെട്ട് വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു.
വാഹനത്തില്‍ പതിനൊന്ന് പേര്‍ ഉണ്ടായിരുന്നു. വിനോദസഞ്ചാരത്തിനായി കുടുംബത്തോടൊപ്പം ആണ് രൂപേഷ് മൂന്നാറില്‍ എത്തിയത്. ഭാര്യയെയും മകളെയും പിതാവിനെയും രക്ഷപ്പെടുത്തിയ ശേഷം വാഹനത്തില്‍ കയറുമ്പോള്‍ അപകടത്തില്‍ പെടുകയായിരുന്നു. ഇയാള്‍ക്കൊപ്പം ഒഴുകിപ്പോയ വാഹനം കണ്ടെത്തിയിരുന്നു.
അപകടം നടന്ന ദിവസം തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. കാട്ടാന ശല്യവും മഴയും കാരണം തിരച്ചില്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ ണ്ടത്തിയത്. പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.