കീവ്: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനെ നേരിട്ടുള്ള ചര്‍ച്ചയ്ക്ക് ക്ഷണിച്ച് യുക്രെയിന്‍ പ്രസിഡന്‍റ് വൊളോഡിമര്‍ സെലെന്‍സ്കി.തങ്ങളുടെ രാജ്യം വിട്ടുപോകാന്‍ റഷ്യന്‍ സൈന്യം തയാറല്ലെങ്കില്‍ ഒരുമിച്ചിരുന്ന് ചര്‍ച്ചനടത്താമെന്നും, എന്തിനാണ് ഭയക്കുന്നതെന്നും സെലന്‍സ്കി ചോദിച്ചു.
അതേസമയം റഷ്യ യുക്രെയിന്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായി. ചര്‍ച്ചയില്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് യുക്രെയിന്‍ സംഘം അറിയിച്ചു. യുദ്ധം നിര്‍ത്തി സൈന്യം പിന്മാറണമെന്ന ആവശ്യം റഷ്യ അംഗീകരിച്ചില്ല.
ചര്‍ച്ചയില്‍ തനിക്ക് വിശ്വാസമില്ലെന്ന് സെലെന്‍സ്കി ആദ്യ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. യുക്രെയിനിലെ സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ മനുഷ്യത്വ ഇടനാഴിയൊരുക്കാന്‍ രണ്ടാംവട്ട ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. അടുത്തയാഴ്ച ബെലൂറാസില്‍വച്ച് മൂന്നാംഘട്ട ചര്‍ച്ച നടക്കും. യുദ്ധം തുടരുമെന്ന് പുടിന്‍ അറിയിച്ചു. അതേസമയം ഖാര്‍ക്കീവില്‍ 3,000 ഇന്ത്യക്കാരെ യുക്രെയിന്‍ അധികൃതര്‍ ബന്ദിയാക്കിയെന്ന് റഷ്യന്‍ പ്രസിഡന്‍റ് ആരോപിച്ചു. ഒന്‍പതം ദിവസവും യുക്രെയിനില്‍ റഷ്യയുടെ ആക്രമണം തുടരുകയാണ്.