മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി

Top News

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 11 സംസ്ഥാനങ്ങളിലെ 93 സീറ്റുകളിലേക്കാണ് മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഏകദേശം 60.76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പില്‍ ഒന്നാം ഘട്ടത്തില്‍ 66.14 ശതമാനവും രണ്ടാം ഘട്ടത്തില്‍ 66.71 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
ബംഗാളില്‍ 73 ശതമാനവും അസമില്‍ 60 ശതമാനവും മഹാരാഷ്ട്രയില്‍ 54 % പോളിംഗുമാണ് രേഖപ്പെടുത്തിയത്. അസം 75.01, ബീഹാര്‍ 56.50, ഛത്തീസ്ഗഡ് 66.94, ഗോവ 74, ഗുജറാത്ത് 56.19,കര്‍ണാടക 66.75, മധ്യപ്രദേശ് 62.75,മഹാരാഷ്ട്ര 53.95, ഉത്തര്‍പ്രദേശ് 57.03,പശ്ചിമ ബംഗാള്‍ 73.93, ദാദ്ര & നഗര്‍ ഹവേലി, ദാദ്ര & നഗര്‍ ഹവേലി, ദാമന്‍ & ദിയു 65.23 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. ഗുജറാത്തിലെ അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയിരുന്നു. സൂറത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ അവിടെ വോട്ടെടുപ്പില്ല. ജമ്മു കശ്മീരിലെ അനന്ത്നാഗ്രജൗരി മണ്ഡലത്തില്‍ വോട്ടെടുപ്പ് 25ലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *