തിരൂര്‍:മലപ്പുറം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ ട്രസ്റ്റ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന് തീരുമാനിച്ചു.ട്രസ്റ്റിന് ഫണ്ട് കണ്ടെത്തുന്നതിന് പൊതുജനങ്ങളില്‍ നിന്ന് സംഭാവന സമാഹരിക്കുന്നതിനുവേണ്ടി നാളെ വൈകുന്നേരം ഏഴുമണിക്ക് തിരൂര്‍ വാഗണ്‍ ട്രാജഡി സ്മാരക ടൗണ്‍ഹാളില്‍ വച്ച് കലാകാരന്മാരുടെ കൂട്ടായ്മയും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ഷെരീഫിന്‍റെ നേതൃത്വത്തില്‍ ഗാനവിരുന്നും നടക്കും.ആര്യാടന്‍ ഷൗക്കത്ത് ചെയര്‍മാനായും മുന്‍ എം.പി. സി. ഹരിദാസ് ഓണററി ചെയര്‍മാനായുമുള്ള സമിതിയാണ് ട്രസ്റ്റിന് മേല്‍നോട്ടം വഹിക്കുന്നത്.
സ്വാതന്ത്ര്യസമരനേതാവായ
മുഹമ്മദ് അബ്ദുറഹ്മാന്‍ കേന്ദ്ര അസംബ്ലി മെമ്പറായും കെ.പി. സി.സി പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട് അല്‍ അമീന്‍ പത്രത്തിന്‍റെ എഡിറ്ററുമായിരുന്നു. ഭവനരഹിതരായ പാവപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി അവരില്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുന്നതിന് പദ്ധതിയുണ്ട്. ഭീമമായ ചികിത്സ ചെലവ് താങ്ങാനാവാതെ കഷ്ടപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാനും വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ടുന്ന കുട്ടികളെ ദത്തെടുക്കുന്നതിനും പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ വിവാഹം നടത്തുന്നതിന് വിവാഹധനസഹായം നല്‍കുന്നതിനുള്ള പദ്ധതികളും ട്രസ്റ്റ് നടപ്പിലാക്കുന്നു.