ലണ്ടന്‍: മുസ്ലിമായതിനാലാണ് തന്നെ മന്ത്രിപദത്തില്‍നിന്ന് നീക്കിയതെന്ന് കണ്‍സര്‍വേറ്റീവ് എംപി നുസ്രത് ഘനി.
എന്നാല്‍, ഘനിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്‍സര്‍വേറ്റീവ് ചീഫ് വിപ്പ് മാര്‍ക്ക് സ്പെന്‍സര്‍ പറഞ്ഞു.
വിഷയത്തില്‍ ഘനിയുടെ വിശദീകരണം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സന്‍ തേടിയിട്ടുണ്ടെന്നും ഘനി പരാതി നല്‍കിയിട്ടില്ലെന്നും പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 2018 ആണ് ഘനിയെ ഗതാഗതമന്ത്രിയായി നിയമിച്ചത്. 2020 ഫെബ്രുവരിയില്‍ ബോറിസ് ജോണ്‍സന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തിയപ്പോള്‍ ഇവരുടെ മന്ത്രിസ്ഥാനം നഷ്ടമായി. ജനപ്രതിനിധി സഭയില്‍ പ്രസംഗിക്കുന്ന ആദ്യ വനിതാ മുസ്ലിം മന്ത്രി ഘനിയാണ്.
മുസ്ലിമായതാണ് മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ കാരണമെന്ന് കരുതുന്നതായി ഘനി പറഞ്ഞു. ഘനിയുടെ ആരോപണം പുറത്തുവന്നതോട, പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തി. സംഭവത്തില്‍ ഘനി ഔദ്യോഗികമായി പരാതി നല്‍കണമെന്ന് നീതിന്യായ സെക്രട്ടറി ഡൊമിനിക് റാബ് ആവശ്യപ്പെട്ടു.