അബുദാബി :അബുദാബിയില്‍ മുസ്ലിം ഇതര മതസ്ഥരുടെ വ്യക്തി?ഗത നിയമത്തിന് യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി.
അബുദാബിയിലെ അമുസ്ലിങ്ങളുടെ നിയമപരമായ തര്‍ക്കങ്ങള്‍ സുതാര്യമായി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണിത്. ഇതിന്‍റെ ഭാഗമായി അമുംസ്ലിങ്ങളുടെ കേസുകള്‍ പരിഗണിക്കുന്നത് പ്രത്യേക കോടതിയിലായിരിക്കും.
ഇംഗ്ലീഷിലും അറബിക് ഭാഷയിലുമായിരിക്കും കോടതിയുടെ പ്രവര്‍ത്തനങ്ങള്‍. അന്താരാഷ്ട്ര നിയമ മാനദണ്ഡങ്ങള്‍ക്കനുസരിച്ചായിരിക്കും അമുസ്ലിങ്ങള്‍ക്കായുള്ള കോടതി പ്രവര്‍ത്തിക്കുക.
വിവാഹം, വിവാഹ മോചനം, കുട്ടികളുടെ സംരക്ഷണാവകാശം, അനന്തരാവകാശം എന്നിവ ഉള്‍ക്കൊള്ളുന്ന 20 ആര്‍ട്ടിക്കിളുകള്‍ പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളുന്നു. വിവാഹ ബന്ധത്തിന് തകര്‍ച്ച സംഭവിച്ചു എന്ന് തെളിയിക്കാതെ അമുസ്ലിം ദമ്പതികള്‍ക്ക് വിവാഹമോചനം നേടാനുള്ള അവകാശം പുതിയ നിയമം നല്‍കുന്നു. വിവാഹമോചനം ഇണകളില്‍ ആര്‍ക്കും ആവശ്യപ്പെടാം. ഒപ്പം വിവാഹ മോചനം ആവശ്യപ്പെടുന്ന ദമ്പതികള്‍ ഇനി നിര്‍ബന്ധിത അനുരജ്ഞന സെഷനുകളില്‍ പങ്കെടുക്കേണ്ടതില്ല. കുടുംബ മാര്‍നിര്‍ദ്ദേശ വകുപ്പുകളിലേക്ക് ഇവരെ അയക്കാതെ തന്നെ ആദ്യ ഹിയറിംഗില്‍ വിവാഹ മോചനം അനുവദിക്കാം. വിവാഹ ബന്ധം എത്രനാള്‍ നീണ്ടു നിന്നു, ഭാര്യയുടെ പ്രായം, ദമ്പതികളിലോരോരുത്തരുടെയും സാമ്പത്തിക നില, മറ്റ് പരിഗണനകള്‍ എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ഭാര്യയുടെ ജീവനാംശവും സമ്പത്തിക അവകാശങ്ങളും നിര്‍ണയിക്കുക. നിയമപ്രകാരം കുട്ടിയുടെ സംരക്ഷണം തുല്യമായി പങ്കിടണം. അമുസ്ലിങ്ങളുടെ വില്‍പത്രാവകാശം അവന്‍/അവള്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്‍കാനുള്ള സ്വാതന്ത്ര്യവും പുതിയ നിയമത്തിലുണ്ട്.