മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു; ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

Kerala

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില് 138.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാത്രി ലഭിച്ച ശക്തമായ മഴയാണ് ജലനിരപ്പ് ഉയരാന്‍ കാരണം. നിലവില്‍ മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.
60 സെന്‍റീമീറ്റര്‍ വീതമാണ് ഷട്ടറുകള് ഉയര്‍ത്തിയത്.മൂന്ന് ഷട്ടറുകള് കൂടി എട്ട് മണിയ്ക്ക് ഉയര്‍്ത്തും. ഒന്ന്, അഞ്ച്, ആറ് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് വിടും. ഇതോടെ മുല്ലപ്പെരിയാറില് തുറന്ന ഷട്ടറുകളുടെ എണ്ണം ആറാകും.
3005 ഘനയടി വെള്ളമാണ് ഒഴുക്കിവിടുക. നിലവില്‍ സെക്കന്ഡില് 3,131.96 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 142 അടിയാണ് അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി

Leave a Reply

Your email address will not be published. Required fields are marked *