മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കാമെന്ന് മേല്‍നോട്ടസമിതി

Kerala

ന്യൂഡല്‍ഹി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ടസമിതി.
അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിജപ്പെടുത്തണമെന്ന തമിഴ്നാടിന്‍റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന നിര്‍ണായക തീരുമാനം മൂന്നംഗ സമിതി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. സമീപകാല കാലാവസ്ഥ മാറ്റങ്ങള്‍ പരിഗണിച്ചും ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലുമാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയ്ക്കണമെന്ന തീരുമാനമെടുത്തത്. കേരളത്തില്‍ തുലാവര്‍ഷം തുടങ്ങുന്നതേയുള്ളൂ. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വര്‍ധിച്ച് ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെ കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ പരമാവധി ജലം തമിഴ്നാട് കൊണ്ടുപോകണമെന്നും കഴിഞ്ഞ ദിവസം ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടിരുന്നു. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലം സംഭരിക്കണമെന്നും തമിഴ്നാട് പ്രതിനിധിയോട് കേരളം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *