മുല്ലപ്പെരിയാര്‍ ഡാം തുറന്നു

Kerala

ഇടുക്കി: മുല്ലപ്പെരി യാ ര്‍ അണക്കെട്ടിന്‍റെ സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തി. മൂ ന്ന്, നാല് ഷട്ടറുകള്‍ 35 സെ ന്‍റീമീറ്റര്‍ വീതമാണ് തുറന്ന ത്. രാവിലെ ഏഴിന് തു റക്കുമെന്നാണ് അറിയി ച്ചി രുന്നതെങ്കിലും ആദ്യ സ്പി ല്‍വേ ഷട്ടര്‍ തുറന്നത് 7:29 നാണ്.
ഷട്ടര്‍ തുറന്ന് 20 മിനിട്ടുകൊണ്ട് വെള്ളം വള്ളക്ക ടവിലെത്തി ഉച്ചയോടെ അ യ്യപ്പന്‍കോവിലില്‍ എത്തും. വെള്ളം ഒഴുകുന്ന സ്ഥലങ്ങ ളില്‍ അതീവ ജാഗ്രതയാണ്.
അണക്കെട്ടിലെ ജല നിരപ്പ് 138 അടിയായി നില നിര്‍ത്തുന്നതിനുള്ള വെള്ളം മാത്രമേ പുറത്തേക്ക് ഒഴുക്കി വിടൂ. രണ്ട് ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 534 ഘനയടി ജലമാണ് പുറ ത്തേക്ക് ഒഴുക്കുക.
നിലവില്‍ അണ ക്കെ ട്ടിലെ ജലനിരപ്പ് 138. 40 അ ടിയാണ്. ഷട്ടര്‍ ഉയര്‍ത്തുന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരങ്ങളിലെ 350 കുടും ബങ്ങളിലെ 1,079 പേരെ സു രക്ഷിത സ്ഥലങ്ങളിലേക്കു മാറ്റി. പെരിയാര്‍ തീരത്ത് അ തീവ ജാഗ്രതയാണ്.
ജലനിരപ്പ് ഉയരുന്ന തി ന് അനുസരിച്ച് കൂടുതല്‍ ആളുകളെ പ്രദേശത്തു നി ന്നും മാറ്റും. റവന്യു, പോലീ സ്, ഫയര്‍ഫോഴ്സ് ഉദ്യോഗ സ്ഥര്‍ സ്ഥലത്തുണ്ട്. മന്ത്രി മാ രായ റോഷി കെ. അഗ സ്റ്റിനും കെ. രാജനും ഡാ മില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
മുല്ലപ്പെരിയാര്‍ അ ണ ക്കെട്ട് തുറന്ന സാഹചര്യ ത്തില്‍ ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ല പ്പെരിയാറില്‍നിന്നും ഒഴു ക്കിവിടുന്ന വെള്ളം കൂടി ഇ ടുക്കി ഡാമിലാണ് എത്തി ച്ചേരുന്നത്. അതിനാല്‍ ജ ല നിരപ്പ് ഉയര്‍ന്നാല്‍ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി ഡാം തുറന്നേക്കും.
ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 2398.32 അടി പിന്നിട്ടതായാണ് വിവ രം. ചെറുതോണിയുടെ ഷട്ട റുകള്‍ വൈകുന്നേരം നാലി നു ശേഷമോ, ശനിയാഴ്ച രാവിലെയോ തുറന്ന് ജലം പുറത്തേക്കൊഴുക്കുന്നതിന് കളക്ടര്‍ അനുമതി നല്‍കി യതായി മന്ത്രി കെ.കൃഷ് ണന്‍കുട്ടി അറിയിച്ചു.ഇടുക്കിയിലും ഡാമി ന്‍റെ വൃഷ്ടിപ്രദേശത്തും ഇന്ന് രാവിലെ മഴ ഇല്ലാത്തതിനാ ല്‍ ആശങ്കപ്പെടേണ്ട സാഹ ച ര്യമില്ലെന്നാണ് അധികൃ തര്‍ അറിയിക്കുന്നത്. തുറ ക്കാന്‍ തീരുമാനിച്ചാല്‍ ചെ റുതോണി അണക്കെട്ടിന്‍റെ ഒരുഷട്ടര്‍ മാത്രമാകും തുറ ക്കുക.
അതേ സമയം മുല്ല പ്പെരിയാറില്‍ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ഇവിടെനിന്നുള്ള വെള്ളം എത്തിയാലും ഇടുക്കി അ ണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ധനയുണ്ടാ കാ നുള്ള സാധ്യത കുറവാ ണ്. ഇന്ന് രാവിലെ 7.29 ന് ആണ് മുല്ലപ്പെരിയാര്‍ അ ണക്കെട്ടിന്‍റെ സ്പില്‍വേ ഷ ട്ടറുകള്‍ ഉയര്‍ത്തിയത്. മൂന്ന്, നാല് സ്പില്‍വേ ഷട്ടറുകള്‍ 0.35 മീറ്റര്‍ വീതമാണ് ഉയര്‍ ത്തിയത്. ഇതോടെ പെരിയാ റിന്‍റെ തീരത്ത് അതീവ ജാഗ്രത പുറപ്പെടുവിച്ചു.ഇടുക്കി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കു ന്ന കണ്‍ട്രോള്‍ റൂം തുറന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടി ന്‍റെ ഷട്ടറുകള്‍ തുറന്നതി ന്‍റെ ഭാഗമായാണ് കണ്‍ട്രോ ള്‍ റൂമുകള്‍ തുറന്നത്. നമ്പ റുകള്‍: പീരുമേട് താലൂക്ക്: 04869 232077, ഇടുക്കി: 04862 235361, ഉടുമ്പന്‍ചോല: 04868 232050.

Leave a Reply

Your email address will not be published. Required fields are marked *