ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മുന്‍ കേന്ദ്രമന്ത്രിയുടെ രാജി. മുന്‍ കേന്ദ്രമന്ത്രി മിലിന്ദ് ദേവ്റ കോണ്‍ഗ്രസ് വിട്ടു. സീറ്റ് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മിലിന്ദിന്‍റെ രാജി. തന്‍റെ 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നതായി ദേവ്റ അറിയിച്ചു.
അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയില്‍ ദേവ്റ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ ദേവ്റ തയാറായില്ല. ഏത് പാര്‍ട്ടിയില്‍ ചേരണമെന്നും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.