തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കെ. കരുണാകരന്‍റെ വിശ്വസ്തനും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടു. തിരുവനന്തപുരം നഗരസഭ മുന്‍ പ്രതിപക്ഷ നേതാവ് മഹേശ്വരന്‍ നായരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമായിരുന്നു മഹേശ്വരന്‍ നായര്‍.
പത്മജ വേണുഗോപാലിനും പത്മിനി തോമസിനും തമ്പാനൂര്‍ സതീഷിനും പിന്നാലെയാണ് മഹേശ്വരന്‍ നായരുടെ പാര്‍ട്ടി മാറ്റം.ഏറെക്കാലം കെ. കരുണാകരന്‍റെ തലസ്ഥാനത്തെ അടുത്ത അനുയായിരുന്നു ഇദ്ദേഹം.
തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്ത് തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ച് മഹേശ്വരന്‍ നായരെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തു. ഉപാധികളില്ലാതെയാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് മഹേശ്വരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ വികസന കാഴ്ചപ്പാടില്‍ വിശ്വാസമില്ലെന്നും അതാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി