കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019ലെ മിസ് കേരള അന്സി കബീര്‍(25), റണ്ണറപ്പ് ഡോ.
അഞ്ജന ഷാജന്(26) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഒരു മണിക്ക് വൈറ്റിലയിലായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. കാറിലുണ്ടായിരുന്ന മുഹമ്മദ് ആഷിഖ്, അബ്ദുള് റഹ്മാന് എന്നിവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
കൊച്ചിയില്‍ നിന്ന് ചാലക്കുടിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്പ്പെട്ടത്. കാര് പൂര്‍ണമായും തകര്‍ന്നു. അന്സി തിരുവനന്തപുരം ആറ്റിങ്ങല് സ്വദേശിയും, അഞ്ജന തൃശൂര് സ്വദേശിയുമാണ്.