കൊല്‍ക്കത്ത: മുന്‍ പശ്ചിമ ബംഗാള്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായിരുന്ന മനാബ് മുഖര്‍ജി അന്തരിച്ചു.67 വയസ്സായിരുന്നു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം.
1996 മുതല്‍ 2011 വരെ ഇടതുപക്ഷ മന്ത്രിസഭയില്‍ അംഗമായിരുന്നു മുഖര്‍ജി. ടൂറിസം, പരിസ്ഥിതി, ഇന്‍ഫര്‍മേഷന്‍ ക്നൊേളജി തുടങ്ങി വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1987 മുതല്‍ 2011 വരെ കിഴക്കന്‍ കൊല്‍ക്കത്തയിലെ ബെല്‍ഘാട്ട മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.