മുന്‍ ഡി സിസി പ്രസിഡന്‍റ് യു രാജീവന്‍ അന്തരിച്ചു

Latest News

കോഴിക്കോട് : കോഴിക്കോട് മുന്‍ ജില്ലാ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് യു രാജീവന്‍(68) അന്തരിച്ചു.അര്‍ബുദ ബാധയെ തുടര്‍ന്നുള്ള ചികിത്സക്കിടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില് ഇന്ന് പുലര്ച്ചെയായിരുന്നു അന്ത്യം.കെഎസ് യുവിലൂടെ പൊതുരംഗത്തെത്തിയ രാജീവന് പുളിയഞ്ചേരി സൗത്ത് എല്‍.പി. സ്കൂളിലെ അധ്യാപകനായിരിക്കെ സ്വയം വിരമിച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍്ത്തകനാകുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി, സംസ്ഥാന നിര്‍വാഹക സമിതി അംഗം, കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ്, ബ്ലോക്ക് കോണ്‍്ഗ്രസ് പ്രസിഡന്‍റ്, യു.ഡി.എഫ് കൊയിലാണ്ടി നിയോജക മണ്ഡലം ജനറല്‍ കണ്‍വീനര്‍്, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം, സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണബാങ്ക് എന്നിവയുടെ എക്സിക്യുട്ടീവ് ഡയറക്ടര്‍, പിഷാരികാവ് ദേവസ്വം മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗം,കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു . രണ്ടു തവണ കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായിരുന്നു. ലോക്സഭ,നിയമ സഭാ തിരഞ്ഞെടുപ്പുകളില് യുഡി.എഫിന്‍റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായും,കണ്‍വീനറായും പ്രവര്‍ത്തിച്ചു. കൊയിലാണ്ടി നഗരസഭ കൗണ്‍സിലറായും രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉണിത്രാട്ടില് പരേതായ കുഞ്ഞിരാമന്‍് നായരുടെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ: എന്‍.ഇന്ദിര (റിട്ട.അധ്യാപിക,കൊല്ലം ജി.എം.എല്‍.പി സ്കൂള്‍). മക്കള്‍ : യു ആര്‍.രജീന്ദ് (സോഫ്റ്റ്വേര്‍ എഞ്ചിനിയര്‍ ,ഐ.ടി.കമ്പനി ബംഗ്ലൂര്‍), ഡോ.യു.ആര്‍്.ഇന്ദുജ (ആയുര്‍വേദ ഡോക്ടര്‍,കൊയിലാണ്ടി).മൃതദേഹം കോഴിക്കോട് ഡി.സി.സി ഓഫീസില് പൊതു ദര്‍്ശനത്തിന് വെച്ച ശേഷം വിലാപയാത്രയായി കൊയിലാണ്ടി ടൗണ്‍്ഹാളില്‍ കൊണ്ടു വരും. ടൗണ്‍ഹാളില് പൊതുദര്‍്ശനത്തിന് ശേഷം ഉച്ചക്ക് ശേഷം വീട്ടു വളപ്പില്‍ സംസ്കരിക്കും

Leave a Reply

Your email address will not be published. Required fields are marked *