ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് പിന്നാലെ മുന്നണി മാറ്റം വേണമെന്ന് ഇടുക്കി ജില്ലാ കൗണ്‍സിലില്‍ യോഗത്തില്‍ ആവശ്യം. എല്‍.ഡി.എഫില്‍ നിന്നത് കൊണ്ട് പാര്‍ട്ടിയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നും സി.പി.ഐയുടെ നാല് മന്ത്രിമാരും പരാജയമാണെന്നും സി.പി.ഐ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ പരാമര്‍ശമുണ്ടായി.
കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ വന്നതുകൊണ്ട് യാതൊരുഗുണവുമുണ്ടായില്ലെന്നും പ്രതിനിധികള്‍ ഇടുക്കി ജില്ലാ കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യാ മുന്നണിയുടെ ഭാഗമായി മത്സരിച്ചെങ്കില്‍ സി.പി.ഐയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നേടാന്‍ സാധിച്ചേനെ. സ്വന്തം വകുപ്പുകള്‍ക്കുള്ള പണം പോലും സി.പി.ഐ മന്ത്രിമാര്‍ക്ക് ധനവകുപ്പില്‍ നിന്ന് വാങ്ങിയെടുക്കാന്‍ സാധിക്കുന്നില്ല. ഇടുക്കിയിലെ തോല്‍വിയുടെ കാരണവും പാര്‍ട്ടി മന്ത്രിമാരുടെ മോശം പ്രകടനമാണെന്നും ജില്ലാ കൗണ്‍സിലില്‍ പ്രതിനിധികള്‍ പറഞ്ഞു.