കോഴിക്കോട്: യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്ന പ്രധാനമന്ത്രി മുദ്രായോജന സ്വയം തൊഴില്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ പറഞ്ഞു.
യുവമോര്‍ച്ച കോഴിക്കോട് ജില്ലാ ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രധാനമന്ത്രി ഗ്യാരന്‍റി നല്‍കി ഈടില്ലാത്ത ലോണ്‍ നല്‍കി സ്വയം തൊഴില്‍പ്രോത്സാഹിപ്പിച്ചതിലൂടെയാണ് വലിയ കുതിച്ചുചാട്ടം ഈ മേഖലയിലുണ്ടായത്.തൊഴില്‍ ഉല്‍പ്പാദനമാണ് സര്‍ക്കാരിന്‍റെ പ്രധാനലക്ഷ്യം.83000 സ്റ്റാര്‍ട്ടപ്പ് കമ്പനികളുമായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ രാജ്യം ഒന്നാം സ്ഥാനത്താണ്.പ്രധാന മന്ത്രി റോസ്ഗാര്‍ യോജന വഴി പത്ത് ലക്ഷം ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന പദ്ധതി പ്രകാരം ലക്ഷക്കണക്കിന് നിയമനങ്ങളും ഒരുക്കിയിരിക്കൂകയാണെന്നും സജീവന്‍ പറഞ്ഞു.യുവമോര്‍ച്ച ജില്ലാ പ്രസിഡന്‍റ് ജുബിന്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ്പ്രസിഡന്‍റ് ഷൈന്‍ നെടിയിരിപ്പില്‍,സംസ്ഥാന സമിതിയംഗം വിനീഷ് നെല്ലിക്കോട്,സിനൂപ് രാജ്, എന്നിവര്‍ ക്ലാസെടുത്തു.സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഗണേഷ് സമാപന പ്രസംഗം നടത്തി.ജില്ലാ വൈസ്പ്രസിഡന്‍റ് അതുല്‍ പെരുവട്ടൂര്‍,ജില്ലാസെക്രട്ടറി വിഷ്ണു പയ്യാനക്കല്‍, അഖില്‍ നാളോം കണ്ടി, ലിബിന്‍ കുറ്റ്യാടി, വിഷ്ണു അരീകണ്ടി, വിസ്മയ പിലാശ്ശേരി എന്നിവര്‍ സംസാരിച്ചു.