തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍്ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര് (79) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 4.20ഓടെ തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍്ഷത്തിലേറെയായി ചികിത്സയിലായിരുന്നു.കെഎസ് യുവിലും യൂത്ത് കോണ്‍ഗ്രസിലും നേതൃപദവികള്‍ വഹിച്ചു.
2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്നു, പിന്നീട് രോഗബാധിതനായതിനെ തുടര്‍ന്ന് പൂര്‍്ണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു. 1977ല്‍ കഴക്കൂട്ടത്ത് നിന്ന് ആദ്യമായി നിയമസഭയിലെത്തി. ചിറയിന്‍കീഴില്‍ നിന്ന് രണ്ട് തവണ(1984, 89) ലോക്സഭാഗമായി. രണ്ട് തവണ രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല് 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡന്‍റായിരുന്നു.
1972 മുതല് 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. 2011 ല്‍ കെപിസിസിയുടെ ആക്ടിങ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തലേക്കുന്നില്‍ ബഷീറിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനും സങ്കുചിത താല്പര്യങ്ങള്‍ക്കുപരിയായി പൊതുതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കാനും തലേക്കുന്നില്‍ ബഷീര്‍ ശ്രമിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.