തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.സി. ജോജോ(65) അന്തരിച്ചു. കേരള കൗമുദി മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. തുടര്‍ന്ന് വിന്‍സോഫ്റ്റ് ഡിജിറ്റല്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറും ഇന്ത്യാ പോസ്റ്റ് ലൈവിന്‍റെ സി ഇ ഒയുമായിരുന്നു.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയായിരുന്നു അന്ത്യം
കേരളത്തെ പിടിച്ചുകുലുക്കിയ അന്വേഷണാത്മക വാര്‍ത്തകളിലൂടെയാണ് ജോജോ ശ്രദ്ധേയനായത്. പാമോലിന്‍ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാന്‍ ചോലയിലെ കൈയ്യേറ്റങ്ങള്‍ പുറത്തെത്തിച്ചതും മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ പുറത്തെത്തിച്ചതുമടക്കം നിരവധി വാര്‍ത്തകളാണ് ജോജോ ജനമധ്യത്തിലേക്ക് എത്തിച്ചത്.
1958ല്‍ കൊല്ലം മയ്യനാട്ട് ഡി ബാലചന്ദ്രന്‍റെയും പി. ലീലാവതിയുടെയും മകനായി ജനനം. മയ്യനാട് ഹൈസ്കൂള്‍, കൊല്ലം ശ്രീനാരായണ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.ഭാര്യ: ഡോ. ടി.കെ.സുഷമ, മക്കള്‍: ദീപു, സുമി.