കോഴിക്കോട്: മുതിര്‍ന്ന പൗരന്മാര്‍ക്ക് റെയില്‍വേ ഏര്‍പ്പെടുത്തിയിരുന്ന ടിക്കറ്റ്നിരക്കിലെ ആനുകൂല്യം ഉടന്‍ പുന:സ്ഥാപിക്കണമെന്നും ഹ്രസ്വദൂരയാത്രക്കാര്‍ക്കും മറ്റും അനുഗ്രഹമായിരുന്ന പാസഞ്ചര്‍ വണ്ടികള്‍ നിര്‍ത്തലാക്കിയ തീരുമാനം പുന:പരിശോധിക്കണമെന്നും കോഴിക്കോട് ജില്ലാ സര്‍വ്വേദയമണ്ഡലം റെയില്‍വേ അധികൃതരോട് ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് ഇയ്യച്ചേരി പത്മിനി അധ്യക്ഷതവഹിച്ചു. ചേര്‍ന്ന യോഗം ജസ്റ്റിസ് ഫാത്തിമ ബീവിയുടെയും സാഹിത്യകാരി പി.വത്സലയുടെയും ദേഹവിയോഗത്തില്‍ അനുശോചിച്ചു.സര്‍വ്വോദയ മണ്ഡലം സംസ്ഥാന ഉപാധ്യക്ഷന്‍ ടി.ബാലകൃഷ്ണന്‍, ഗാന്ധിപീസ് ഫൗണ്ടേഷന്‍ സെക്രട്ടറി യു. രാമചന്ദ്രന്‍, സി.പി. കുമാരന്‍,യു. രാധാകൃഷ്ണന്‍, വെളിപാലത്ത് ബാലന്‍, പടുവാട്ട് ഗോപാലകൃഷ്ണന്‍, പത്മ വിലോചനന്‍ , ആര്‍. കെ. ഇരവില്‍,പ്രസാദ് ചെറുവക്കാട് സംസാരിച്ചു.സെക്രട്ടറി പി.പി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി. ശിവാനന്ദന്‍ നന്ദിയും പറഞ്ഞു.