തിരൂര്‍: എന്‍.പി.എസ് പിന്‍വലിക്കുക , സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക , മുതിര്‍ന്ന പൗരന്മാരുടെ റെയില്‍വേ യാത്രാനുകൂല്യങ്ങള്‍ പുന:സ്ഥാപിക്കുക , ബാങ്കിംഗ് മേഖലയിലെ പെന്‍ഷന്‍ പരിഷ്ക്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു പെന്‍ഷന്‍ ദിനത്തില്‍ എന്‍.സി.സി.പി.എ യുടെ ആഭിമുഖ്യത്തില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.
അഡ്വ. പി. ഹംസക്കുട്ടി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. എ.ഐ.പി.ആര്‍. പി.എ ജില്ലാ സെക്രട്ടറി കെ.ജെ. ചെല്ലപ്പന്‍ അധ്യക്ഷനായിരുന്നു. ടി. ഗംഗാധരന്‍ സംസാരിച്ചു. എ.കെ.ബി. ആര്‍.എഫ് സംസ്ഥാന സമിതി അംഗം സി. അബ്ദുള്‍ റഷീദ് സ്വാഗതവും സി.എസ് സുരേഷ് നന്ദിയും പറഞ്ഞു.
വി.പി. ഉണ്ണികൃഷ്ണന്‍ , എം.വി. ഗുപ്തന്‍,സുരേഷ്കുമാര്‍,സി.വേലായുധന്‍ ടി.ഗംഗാധരന്‍, എ. കറപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.