തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. റോബിന്‍(42) എന്ന മത്സ്യത്തൊഴിലാളിയുടെ മൃതദേഹമാണ് അവസാനം കണ്ടെത്തിയത്. ഇതോടെ അപകടത്തില്‍ മരിച്ച നാല് പേരുടെ മൃതദേഹവും കിട്ടി.
പുതുക്കുറുച്ചി സ്വദേശികളായ സുരേഷ് ഫെര്‍ണാണ്ടസ്, ബിജു ആന്‍റണി എന്നിവരുടെ മൃതദേഹം പുലിമുട്ടിനിടയിയില്‍ നിന്നും കണ്ടെത്തി. അപകടം നടന്നതിന് പിന്നാലെ പുതുകുറിച്ചി സ്വദേശി കുഞ്ഞുമോന്‍റെ മൃതദേഹം കണ്ടെത്തിയിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് പുതുകുറിച്ചിയില്‍ നിന്നും പോയ നാലംഗ സംഘത്തിന്‍റെ ബോട്ട് കൂറ്റന്‍ തിരമാലയില്‍പെട്ട് മറിഞ്ഞത്. ചൊവ്വാഴ്ച അ പകട സ്ഥലത്ത് എത്തിയ മന്ത്രിമാരായ വി.ശിവന്‍കുട്ടി, ആന്‍റണി രാജു, ജി.ആര്‍. അനില്‍ എന്നിവരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
കാണാതായ മത്സ്യത്തൊഴിലാളി കളെ കണ്ടെത്താനുള്ള നടപടികള്‍ വൈകുന്നതും മുതലപ്പൊഴിയില്‍ നിരന്തരം ഉണ്ടാകുന്ന അപകടങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കാത്തതിലും പ്ര തിഷേധിച്ചാണ് നാട്ടുകാര്‍ മന്ത്രിമാരെ തടഞ്ഞത്.