തിരുവനന്തപുരം: ജൂണ്‍ മാസത്തെ മുടങ്ങിയ ശമ്പളം ഓഗസ്റ്റ് അഞ്ചിന് മുന്‍പ് വിതരണം ചെയ്യുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി. ബിജു പ്രഭാകര്‍ . യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ശമ്പളം കൃത്യമായി നല്‍കാനാണ് കോര്‍പ്പറേഷന്‍ പരിശ്രമിക്കുന്നത്. ജൂലൈ മാസത്തെ ശമ്പളം ഓഗസ്റ്റ് 10ന് മുന്‍പ് വിതരണം ചെയ്യുമെന്നും സിഎംഡി യൂണിയന്‍ നേതാക്കളെ അറിയിച്ചു.അതേസമയം ശമ്പളം കൃത്യമായി നല്‍കാതെ മാനേജ്മെന്‍റ് നടത്തുന്ന പരിഷ്കാരങ്ങളെ യൂണിയന്‍ നേതാക്കള്‍ എതിര്‍ത്തു. തിരുവനന്തപുരം നഗരത്തിലെ സിറ്റി സര്‍വീസ് ബസുകള്‍ സ്വിഫ്റ്റ് കമ്പനിക്ക് കീഴിലാക്കുന്നതിനെതിരേ തിങ്കളാഴ്ച ഇലക്ട്രിക് ബസ്സുകള്‍ തടഞ്ഞ് പ്രതിഷേധിക്കുമെന്ന് സിഐടിയു പ്രഖ്യാപിച്ചു. സ്വിഫ്റ്റ് സര്‍വീസുകള്‍ ബഹിഷ്കരിക്കുമെന്ന് ബിഎംഎസും വ്യക്തമാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ്സുകള്‍ ഇന്ന് നിരത്തിലിറങ്ങാനിരിക്കെയാണ് ട്രേഡ് യൂണിയന്‍ സമരം.സര്‍വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി 14 ഇലക്ട്രിക് ബസ്സുകള്‍ ഇന്നലെ തലസ്ഥാനത്ത് യാത്രക്കാരുമായി പരീക്ഷണം നടത്തി. തിരുവനന്തപുരം വിമാനത്താവളത്തെയും റെയില്‍വേ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന സിറ്റി സര്‍ക്കിള്‍ ബസ് സര്‍വീസും നാളെ തുടങ്ങും