കോഴിക്കോട്: വന്യജീവി ആക്രമണങ്ങളില്‍ നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടും മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കാത്തത് പ്രതിഷേധാര്‍ഹമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.വനം മന്ത്രി പോലും ഏറെ വൈകിയാണ് വയനാട്ടിലെത്തിയത്. ഇവര്‍ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംസ്ഥാന വനംവകുപ്പിന് ന്യൂതനമായ സംവിധാനമില്ല. മറ്റു സംസ്ഥാനങ്ങളുമായി മോണിറ്ററിംഗിന് സംവിധാനമില്ല. കേരള പദയാത്രയോട് അനുബന്ധിച്ച് കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മറ്റ് സംസ്ഥാനങ്ങളൊക്കെ ആധുനികവല്‍ക്കരണത്തിലേക്ക് പോകുമ്പോള്‍ പഴഞ്ചന്‍ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. വയനാട് എം പി രാഹുല്‍ ഗാന്ധി ആണ്ടിനും ചംക്രാന്തിക്കും മാത്രമാണ് കേരളത്തില്‍ വരുന്നത്. ആസ്പിരേഷന്‍ ജില്ലയായ വയനാട്ടില്‍ അതിന് വേണ്ടിയുള്ള ഒരു മീറ്റിംഗിന് പോലും രാഹുല്‍ പങ്കെടുത്തിട്ടില്ല. സുപ്രീം കോടതിയില്‍ കേന്ദ്രത്തിനെതിരായ സംസ്ഥാന സര്‍ക്കാരിന്‍റെ വാദം പൊളിഞ്ഞിരിക്കുകയാണെന്നും ബി.ജെപി. സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാണിച്ചു. കേന്ദ്രവുമായി ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നാണ് സുപ്രീം കോടതി പറഞ്ഞത്. കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്ന വാദത്തിന്‍റെ മുനയൊടിഞ്ഞിരിക്കുകയാണ്. കെ.സുരേന്ദ്രന്‍ പറഞ്ഞു.കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരളപദയാത്ര ഇന്നലെ കോഴിക്കോട് നഗരത്തിലെത്തി.