. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ മുഖ്യമന്ത്രിപദത്തില്‍ തുടരുമെന്ന് സൂചന
ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രിപദത്തില്‍ തുടരുമെന്ന സൂചന നല്‍കി അശോക് ഗെലോട്ട്. പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നുവെന്നായിരുന്നു അശോക് ഗെലോട്ടിന്‍റെ പ്രതികരണം. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള അധികാരത്തര്‍ക്കത്തിന്‍റെ പശ്ചാത്തലത്തിലാണ് വീണ്ടും അധികാരം കിട്ടിയാല്‍ മുഖ്യമന്ത്രിയാകുമെന്ന് അശോക് ഗെലോട്ട് സൂചിപ്പിച്ചിരിക്കുന്നത്.
അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്നും ഗെലോട്ട് ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ സംസ്ഥാനങ്ങളില്‍ ആദ്യം എത്തുന്നത് ഇഡിയാണ്. അന്വേഷണ ഏജന്‍സികളെ വച്ചുള്ള രാഷ്ട്രീയ വേട്ടയാടല്‍ ഒരു സര്‍ക്കാരുകള്‍ക്കും ചേര്‍ന്നതല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ ഒഴിവാക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെട്ടു. വസുന്ധര രാജെ സിന്ധ്യയോട് ബി.ജെ.പി ചെയ്യുന്നത് അനീതിയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും ഒരാളുടെയും സ്ഥാനാര്‍ത്ഥിത്വത്തെ താന്‍ എതിര്‍ത്തിട്ടില്ലെന്നും ഗെലോട്ട് വ്യക്തമാക്കി.