.ബി.ജെ.പി മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്
. തെലങ്കാനയില്‍ രേവന്ത് റെഡ്ഢി മുഖ്യമന്ത്രിയാകാന്‍ സാധ്യത
ന്യൂഡല്‍ഹി/ ഹൈദരാബാദ്: മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഭരണമുറപ്പിച്ച ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചര്‍ച്ചകളും സജീവമാക്കി. തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന കാര്യത്തിലും ചര്‍ച്ചകള്‍ സജീവമാണ്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും എടുക്കുകയെന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.
രാജസ്ഥാനില്‍ വസുന്ധരരാജ സിന്ധ്യക്ക് പുറമെ ബാബ ബാലക് നാഥ്, ഗജേന്ദ്ര സിംഗ് ഷെഖാവത്, ദിയ കുമാരി തുടങ്ങിയ നേതാക്കളുടെ പേരുകളും ബി.ജെ.പി നേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനും കൈലാഷ് വിജയ് വര്‍ഗീയയും പരിഗണനയിലുണ്ട്. ഇവര്‍ക്ക് പുറമെ പ്രഹ്ലാദ് പട്ടേലിന്‍റെ പേരും ചര്‍ച്ചയിലുണ്ടെന്നാണ് വിവരം. ഛത്തീസ്ഗഡില്‍ രമണ്‍സിംഗിനാണ് മുഖ്യമന്ത്രി സ്ഥാനത്തിനുള്ള സാധ്യത. രമണ്‍ സിംഗിന് പുറമെ അരുണ്‍ സാഹോ, രേണുക സിംഗ്, ഒ.പി.ചൗധരി തുടങ്ങിയ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ് ജയിച്ച തെലങ്കാനയില്‍ രേവന്ത് റെഡ്ഢി തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. രേവന്ത് റെഡ്ഡിക്ക് പുറമെ മല്ലു ഭട്ടി വിക്രമാര്‍ക്കയുടെ പേരും പരിഗണനയിലുണ്ടെന്നാണ് വിവരം. രേവന്ത് റെഡ്ഡിക്കുള്ള ജനസമ്മതി കണക്കിലെടുത്ത് അദ്ദേഹത്തെ തന്നെ മുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയാണ് കാണുന്നത്.