തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍റെയും ഉദ്യോഗസ്ഥ സംഘത്തിന്‍റെയും യുഎസ്, ക്യൂബ യാത്രയ്ക്ക് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി. ജൂണ്‍ 8 മുതല്‍ 18 വരെയാണ് സന്ദര്‍ശനം. മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയ്ക്ക് കേന്ദ്രം നേരത്തേ അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രാനുമതി സമയത്ത് ലഭിക്കാത്തതിനാല്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന്‍റെ യു.എ.ഇ യാത്രയും മുടങ്ങിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍, നോര്‍ക റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരും ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘവുമാണ് സമ്മേളനത്തിനെത്തുന്നത്.
ജൂണ്‍ 9, 10, 11 തീയ്യതികളില്‍ ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മര്‍ക്വേ ഹോട്ടലിലാണ് സമ്മേളനം നടക്കുന്നത്. നോര്‍ക്ക ഡയറക്ടര്‍മാരായ യൂസഫലി, രവി പിള്ള ,ജെ. കെ.മേനോന്‍, ഒ.വി. മുസ്തഫ എന്നിവര്‍ സമ്മേളനത്തിനായി അമേരിക്കയിലേക്കെത്തും.