തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് സ്വകാര്യ കമ്പനിയില്‍ നിന്ന് നിയമവിരുദ്ധമായി മാസപ്പടി ലഭിച്ചെന്ന ആരോപണത്തില്‍ വിവാദം കത്തുന്നു.
വീണയ്ക്കും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിനും കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) നിയമവിരുദ്ധമായി 1.72 കോടി രൂപ നല്‍കിയതായി ആദായനികുതി വകുപ്പ് ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പ് കല്‍പിച്ചതാണ് കേരളരാഷ്ട്രീയത്തില്‍ പുതിയ വിവാദം ഉടലെടുത്തത്.
വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് (സിഎംആര്‍എല്‍) എന്ന സ്വകാര്യ കമ്പനിയില്‍ നിന്ന് നിയമ വിരുദ്ധമായി മാസപ്പടി ഇനത്തില്‍ 2017 മുതല്‍ 2020 വരെയുള്ള കാലയളവില്‍ 1.72 കോടി രൂപ ലഭിച്ചെന്നാണ് ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.
വീണയുടെ കമ്പനിയായ എക്സാ ലോജിക് സൊല്യൂഷന്‍സ് ഐ ടി, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്‍സി, സോഫ്റ്റ്വെയര്‍ സേവനങ്ങള്‍ സിഎംആര്‍എല്ലിന് നല്‍കാമെന്ന കരാറിലാണ് മാസം തോറും പണം വാങ്ങിയത്. എന്നാല്‍ ഇതുവരെ യാതൊരു സേവനങ്ങളും കമ്പനി നല്‍കിയിട്ടില്ലെന്ന് സിഎംആര്‍എല്‍ എംഡി എസ് എന്‍. ശശിധരന്‍ കര്‍ത്ത ആദായനികുതി വകുപ്പിന് മൊഴി നല്‍കിയിട്ടുണ്ട്.ഇതേ തുടര്‍ന്നാണ് വീണ കൈപ്പറ്റിയ തുക നിയമവിരുദ്ധ പണമിടപാടാണെന്ന് ആദായ നികുതിനികുതി ഇന്‍ററിം സെറ്റല്‍മെന്‍റ് ബോര്‍ഡിന്‍റെ ന്യൂഡല്‍ഹി ബെഞ്ച് തീര്‍പ്പ് കല്‍പ്പിച്ചത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ വീണയ്ക്കും മൂന്ന് ലക്ഷം രൂപ എക്സാലോജിക് കമ്പനിക്കും നല്‍കാനാണ് കരാര്‍.ആദായ നികുതി വകുപ്പ് പുറത്തുവിട്ട കണക്കനുസരിച്ച് 55ലക്ഷം രൂപ വീണയ്ക്കും 1.17 കോടി രൂപ എക്സാലോജിക്കിനും ലഭിച്ചു.നിയമപ്രകാരം ബിസിനസ് ചെലവുകള്‍ക്ക് പണം നല്‍കുന്നത് അനുവദനീയമാണ്.
എന്നാല്‍ കമ്പനിക്ക് സേവനങ്ങള്‍ ഒന്നും ലഭ്യമായതിന്‍റെ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ വീണയ്ക്കും കമ്പനിക്കും നല്‍കിയ പണം നിയമവിരുദ്ധ ഇടപാടിന്‍റെ ഗണത്തില്‍ പെടുന്നതാണെന്ന ആദായനികുതി വകുപ്പിന്‍റെ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു.2019 ജനുവരി 25നാണ് സിഎംആര്‍എല്ലിന്‍റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. എംആര്‍എലിന്‍റെ ഓഫീസിലും ഫാക്ടറിയിലും മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയുടെയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും വസതികളിലും നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളില്‍നിന്നും ഇവരെ ചോദ്യം ചെയ്തതില്‍നിന്നും തുക നല്‍കിയതു നിയമവിരുദ്ധമായാണെന്നും ബെഞ്ച് കണ്ടെത്തി.
വീണയും എക്സാലോജിക് കമ്പനിയും സിഎംആര്‍എല്ലുമായി ഉണ്ടാക്കിയ കരാറും ആദായ നികുതിവകുപ്പ് കണ്ടെത്തുകയായിരുന്നു.മാസപ്പടി വിവാദത്തെ ചൊല്ലി രാഷ്ട്രീയപ്പോര് മുറുകി. മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്നലെ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യുക്കുഴല്‍നാടന്‍ ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുകയുണ്ടായി.
മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി ഒരുബന്ധവുമില്ലെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.രണ്ട് കമ്പനികള്‍ തമ്മില്‍ ഉണ്ടാക്കിയ കരാര്‍ സുതാര്യമായ ഒന്നാണ്. അതിന്‍റെ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം ബാങ്ക് മുഖേനയാണ് നടന്നിട്ടുള്ളത്. ഇങ്ങനെ നിയമാനുസൃതമായി രണ്ട് കമ്പനികള്‍ തമ്മില്‍ നടത്തിയ ഇടപാടിനെയാണ് മാസപ്പടി
