മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

Top News

തിരുവനന്തപുരം: മലയാള സിനിമയുടെ മാത്രമല്ല മലയാളിയുടെതന്നെ ഒരു കാലഘട്ടത്തിന്‍റെ ചിരിയാണ് മാമുക്കോയയുടെ വിയോഗത്തിലൂടെ മായുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടുജീവിതത്തിന്‍റെ സ്വാഭാവികത ഒപ്പിയെടുത്ത സവിശേഷമായ അഭിനയശൈലിയുടെ ഉടമയായിരുന്നു മാമുക്കോയ. കോഴിക്കോടന്‍ തനിമയുള്ള അഭിനയരീതിയും സംഭാഷണ ചാതുര്യവും നര്‍മ്മബോധവും മാമുക്കോയയെ വ്യത്യസ്തനാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
നടന്‍ മാമുക്കോയയുടെ നിരാണ്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുശോചിച്ചു . മാമുക്കോയ നടനായിരുന്നില്ല, മറിച്ച് അരങ്ങിലും സ്ക്രീനിലും ജീവിച്ച മനുഷ്യനായിരുന്നുവെന്ന് വി.ഡി.സതീശന്‍ അനുസ്മരിച്ചു. എന്നും എപ്പോഴും എവിടെയും ഒരുപച്ച മനുഷ്യന്‍. മലയാള സിനിമയില്‍ നാല് പതിറ്റാണ്ടോളം ഹാസ്യ നടനായും സ്വഭാവ നടനായും മാമുക്കോയ നിറഞ്ഞ് നിന്നുവെന്ന് സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *