മലപ്പുറം:മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മലപ്പുറം മച്ചിങ്ങലിലാണു മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായത്. പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ ഹാരിസിന്‍റെ നേതൃത്വത്തിലുള്ള പത്തോളം പേരാണു കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനു മുന്നിലേക്കു ചാടിവീണു പ്രതിഷേധിക്കാന്‍ ശ്രമിച്ചവരെ പൊലീസ് സ്ഥലത്തുനിന്നു മാറ്റി.