മുകേഷ് അംബാനിയുടെ വസതിക്ക് സമീപം ബോംബ്
നിറച്ച കാര്‍; മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

India Latest News

മുംബൈ: മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപം ബോംബ് നിറച്ച കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 20 ജലാറ്റിന്‍ സ്റ്റിക് നിറച്ച സ്കോര്‍പിയോ കാര്‍ ആണ് കണ്ടെത്തിയത്. വീടിന് മുന്നിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ദുരൂഹ സാഹചര്യത്തില്‍ കാര്‍ ആദ്യം കണ്ടത്. പൊലീസിനെ വിവരം അറിയിച്ചതിന് പിന്നാലെ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. ജലാസ്റ്റിന്‍ സ്റ്റിക്കുകള്‍ എക്സ്പ്ലോസീവ് ഡിവൈസുമായി ബന്ധിപ്പിച്ചിരുന്നില്ല.
മുംബൈ പൊലീസ് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. തീവ്രവാദ വിരുധ സേനയും സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. ഗംദേവി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഐപിസി 286, 465, 473, 506(2), 120(ബി), സ്ഫോടക വസ്തു നിയമം 1908 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *