മിഷോങ് ചുഴലിക്കാറ്റ് ;കനത്ത ജാഗ്രത 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Top News

ചെന്നൈ:മിഷോങ് ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ആന്ധ്രയിലെ നെല്ലൂരിനും മച്ചിലപ്പട്ടിനത്തിനുമിടയില്‍ കരതൊടുമെന്ന പ്രവചനം വന്നതോടെ, കനത്ത ജാഗ്രത നിര്‍ദേശം. ഈമാസം ആറുവരെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയതില്‍ ഭൂരിഭാഗവും.
ചെന്നൈയിലും തമിഴ്നാട്ടിലെ 12 തീരദേശ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചെന്നൈയിലും സമീപ ജില്ലകളിലും ശക്തമായി മഴ പെയ്തു.ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍,ചെങ്കല്‍പേട്ട് ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ അംഗങ്ങള്‍ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
മിഷോങ് ചുഴലിക്കാറ്റ് ഭീതിയെ തുടര്‍ന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏതാനും ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വെ.കേരളത്തില്‍ സര്‍വീസില്‍ നടത്തുന്ന 35 ട്രെയിനുകളുള്‍പ്പെടെ 118 സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.
റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് റെയില്‍വെയുടെ അറിയിപ്പിലുണ്ട്

Leave a Reply

Your email address will not be published. Required fields are marked *