‘മില്‍മ ഓണ്‍ വീല്‍സ് പദ്ധതി’ പാലക്കാടും

Latest News

പാലക്കാട്: നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കുന്ന മില്‍മ ഓണ്‍ വീല്‍സ് പദ്ധതി പാലക്കാടും ആരംഭിക്കുന്നു. പാലക്കാട് ഡിപ്പോയിലാണ് മില്‍മ ഔട്ട്ലെറ്റ് ഒരുക്കുന്നത്. ഈ മാസം അവസാനത്തോടെ ഔട്ട്ലെറ്റ് പ്രവര്‍ത്തനം തുടങ്ങുമെന്ന് അധികൃതര്‍ പറഞ്ഞു.
ഇതിനായി സര്‍വീസ് നിറുത്തിയ ബസ് മില്‍മയ്ക്ക് കൈമാറി. ബസിനെ മനോഹരമായി രൂപമാറ്റം വരുത്തി മില്‍മ ഔട്ട്!ലെറ്റാക്കും. ആളുകള്‍ക്ക് ഇരുന്ന് ചായ, ഐസ്ക്രീം, ചെറുകടികള്‍ എന്നിവ കഴിക്കാനുള്ള സംവിധാനം ബസിനകത്ത് ഉണ്ടാകും. ഒപ്പം മില്‍മയുടെ എല്ലാവിധ ഉത്പന്നങ്ങളും സൂപ്പര്‍മാര്‍ക്കറ്റിലെന്ന പോലെ തിരഞ്ഞെടുക്കാനും കഴിയും.
മില്‍മയ്ക്ക് വേണ്ടി സ്വകാര്യ ഏജന്‍സിയാണ് ബസിനെ മനോഹരമായ ഔട്ട്!ലെറ്റാക്കുന്നത്. ഇതിന്‍റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. ഏകദേശം എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ബസിനെ മില്‍മ ഔട്ട്!ലൈറ്റാക്കി രൂപം മാറ്റുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായാണ് മില്‍മയുമായി ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തില്‍ തൃശൂരില്‍ നടപ്പാക്കിയ പദ്ധതിയാണിത്. കെ.എസ്.ആര്‍.ടി.സിക്ക് എല്ലാ മാസവും മില്‍മ വാടക നല്‍കും. കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് പോലെ ആളുകള്‍ കൂടുതല്‍ എത്തുന്ന സ്ഥലത്ത് ഔട്ട്!ലെറ്റ് ആരംഭിച്ചാല്‍ മികച്ച പ്രതികരണമുണ്ടാകുമെന്നാണ് മില്‍മയുടെ പ്രതീക്ഷ. രാത്രിയിലടക്കം തുറന്ന് പ്രവര്‍ത്തിക്കുന്ന രീതിയില്‍ ലൈറ്റുകളും ഔട്ട്!ലെറ്റില്‍ ക്രമീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *