തിരുവനന്തപുരം: മില്‍മ പാല്‍ വില ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനം. പച്ച, മഞ്ഞ കവറുകളില്‍ ലഭിക്കുന്ന പാലിനാണ് വില വര്‍ധന.29 രൂപ ആയിരുന്ന അരലിറ്റര്‍ മില്‍മ റിച്ചിന് 30 രൂപ ആയും. 24 രൂപയായിരുന്ന മില്‍മ സ്മാര്‍ട്ട് 25 രൂപയായുമാണ് വര്‍ധിപ്പിക്കുന്നത്. ഡിസംബറില്‍ മില്‍മ ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ വില വര്‍ധിപ്പിച്ച സാഹചര്യം അറിയില്ലെന്നാണ് ക്ഷീരവികസന മന്ത്രി ജെ.ചിഞ്ചുറാണി പ്രതികരിച്ചത്. പാല്‍വില വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ല. ഇതേകുറിച്ച് മില്‍മയോട് വിശദീകരണം തേടും. വില വര്‍ധനവിന്‍റെ പ്രയോജനം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി പ്രതികരിച്ചു.