മിഠായിത്തെരുവില്‍ നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തുടങ്ങി

Top News

കോഴിക്കോട് :കോവിഡ്മൂലം പ്രതിസന്ധിയിലായ വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ മിഠായിത്തെരുവില്‍ നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവല്‍ തുടങ്ങി. മിഠായി തെരുവിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളെയും തെരുവ് കച്ചവടക്കാരെയും ഉള്‍പ്പെടുത്തിയാണ് ഫെസ്റ്റിവല്‍. ജൂലൈ 16 വരെ നടക്കുന്ന മേളയില്‍ ദിവസേന നറുക്കെടുപ്പും മെഗാ ബംബര്‍ സമ്മാനങ്ങളുമുണ്ട്. എല്ലാ രണ്ടാം ശനിയാഴ്ചയും കടകള്‍ രാത്രി 12 വരെ തുറക്കും. ഈ ദിവസങ്ങളില്‍ പ്രത്യേക സമ്മാനങ്ങള്‍ ഉണ്ടാകും. ഫുഡ് ഫെസ്റ്റിവലും ഇതോടൊപ്പം നടക്കും.
മേള മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സമ്മാന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിച്ചു. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. ഫെസ്റ്റിവല്‍ ചെയര്‍മാന്‍ കെ. അബ്ദുള്‍ ഗഫൂര്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, എ.വി. എം കബീര്‍, എ.കെ മന്‍സൂര്‍, കെ. അനില്‍കുമാര്‍, ഷഫീക്ക് പട്ടാട്ട്, നവാസ് കോയിശേരി തുടങ്ങിയവര്‍ സംസാരിച്ചു. സിറാജ് സഹായി സ്വാഗതവും സി.കെ റഫീഖ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *