മാവോവാദികളുമായുള്ള ഏറ്റമുട്ടലില്‍ മൂന്നു ജവാന്മാര്‍ക്ക് വീരമൃത്യു

Top News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ മാവോവാദികളുമായുള്ള ഏറ്റമുട്ടലില്‍ മൂന്നു ജവാന്മാര്‍ക്ക് വീരമൃത്യു. 14 പേര്‍ക്ക് പരുക്കേറ്റു. സി.ആര്‍.പി.എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.ബീജാപൂര്‍-സുഖ്മ ജില്ലകളുടെ അതിര്‍ത്തിയില്‍ ജോനഗുഡക്കും അലിഗുഡക്കും സമീപമാണ് ഏറ്റുമുട്ടല്‍ നടന്നത്. തെകല്‍ഗുദിയാം ഗ്രാമത്തില്‍ തിരച്ചില്‍ നടത്തിയിരുന്ന ജവാന്മാര്‍ക്ക് നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ തെകല്‍ഗുഡ ഗ്രാമത്തില്‍ തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാമ്പ് ആരംഭിച്ചു. പിന്നാലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ്, ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ്, സി.ആര്‍.പി.എഫിന്‍റെ കോബ്ര യൂണിറ്റ് എന്നിവര്‍ സംയുക്തമായി പ്രദേശത്തു തിരച്ചില്‍ തുടങ്ങി. ഇതോടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു ബസ്തര്‍ ഐജി പി.സുന്ദരാജ് പറഞ്ഞു.പരുക്കേറ്റ ജവാന്മാരെ കാട്ടില്‍നിന്നും പുറത്തെത്തിച്ചു. പ്രദേശത്തു സൈനിക ഓപ്പറേഷന്‍ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *