മാലിന്യശേഖര സേവനങ്ങള്‍ക്കു യൂസര്‍ ഫീ നിര്‍ബന്ധം: മന്ത്രി എം.ബി.രാജേഷ്

Top News

കൊച്ചി: വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യശേഖരണവുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങള്‍ക്കും തദ്ദേഭരണസ്ഥാപനങ്ങള്‍ക്ക് യൂസര്‍ ഫീ നല്‍കണമെന്ന് തദ്ദേശഭരണ മന്ത്രി എം. ബി.രാജേഷ്. ഏതെങ്കിലും വിഭാഗത്തെ ഒഴിവാക്കേണ്ടതുണ്ടെങ്കില്‍ അക്കാര്യം തദ്ദേശസ്ഥാപനങ്ങള്‍ക്ക് പരിഗണിക്കാം. യൂസര്‍ ഫീ നല്‍കുന്നതോടൊപ്പം ഹരിതകര്‍മസേനയേിലൂടെ മികച്ച സേവനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വന്തമായി പുരയിടമുള്ളവര്‍ യൂസര്‍ ഫീ നല്‍കി ഹരിതകര്‍മസേനക്ക് മാലിന്യം നല്‍കേണ്ടതുണ്ടോ എന്ന് പലരും ചോദിക്കുന്നുണ്ട്. അജൈവ മാലിന്യം സ്വന്തം പുരയിടത്തിലായാലും കുഴിച്ചിടാനോ കത്തിച്ചുകളയാനോ പറ്റില്ല. വളരെ തുഛമായ തുകയാണ് യൂസര്‍ഫീയായി വാങ്ങുന്നത്. ദിവസം 1. 75 രൂപ വാങ്ങുന്നത് മഹാ അപരാധമായാണ് ചിലര്‍ കാണുന്നത്. അതിന്‍റെ പേരില്‍ ഹരിതകര്‍മ സേനക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണം അംഗീകരിക്കാനാകില്ല. അത്തരം നീക്കങ്ങള്‍ക്കെതിരെ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് പൊലീസില്‍ പരാതിപ്പെടാം. മാലിന്യ ശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട സമഗ്രനിയമം സര്‍ക്കാര്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *