മാലിന്യം നിറഞ്ഞ് മലമ്പുഴ

Latest News

മലമ്പുഴ: മാലിന്യം നിറഞ്ഞ് മലമ്പുഴയിലെ പ്രധാന ജലാശയങ്ങളും ജലസംഭരണിയും. മലമ്പുഴയുടെ വശ്യഭംഗിയും കാനന സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സന്ദര്‍ശക ബാഹുല്യം മൂലം അകമലവാരത്ത് മാലിന്യം കുന്നുകൂടുകയാണ്.
ഇവ ചിതറി തെറിച്ച് ജലാശയങ്ങളും മലിനമാകുന്നു. മലമ്പുഴ ജലസംഭരണിയില്‍ നിന്നാണ് പാലക്കാട് നഗരത്തിലേക്കും സമീപ പഞ്ചായത്തുകളിലേക്കും ശുദ്ധജല വിതരണം ചെയ്യുന്നത്. അവധി ദിവസങ്ങളില്‍ അണകെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളായ അകമലവാരം, കവ, ആനക്കല്‍, പൂക്കുണ്ട്, കവറക്കുണ്ട് പ്രദേശങ്ങളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ്. ഉദ്യാനത്തില്‍ എത്തുന്നയത്രയും തന്നെ സന്ദര്‍ശകരാണ് ഈ വനമേഖലകളും സന്ദര്‍ശിക്കുന്നത്. അടുത്തിടെ ഇറങ്ങിയ സിനിമകളിലെ ലൊക്കേഷന്‍ കൂടിയായതോടെ തിരക്ക് അനുദിനം വര്‍ദ്ധിക്കുന്നു. ഈ ഭാഗങ്ങളില്‍ പ്രവേശന നിയന്ത്രണമോ പരിശോധനയോ ഇല്ലാത്തത് മൂലം പുഴകളിലും ഡാമിലുമെല്ലാം ആളുകള്‍ ഇറങ്ങുകയും ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയുകയും ചെയ്യുന്നു. ഇത് ഇവിടുത്തെ വന്യമൃഗങ്ങളുടെ ജീവന് ഭീക്ഷണി കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *