ന്യൂഡല്‍ഹി: ഇന്ത്യ- മാലിദ്വീപ് ബന്ധം വഷളാകുന്ന സാഹചര്യത്തില്‍ മാലിദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീര്‍ മേയ് ഒമ്പതിന് ഇന്ത്യയിലെത്തും.വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായി അദ്ദേഹം കൂടികാഴ്ച നടത്തും.മുഹമ്മദ് മുയിസു സര്‍ക്കാരിന്‍റെ നയങ്ങളെ തുടര്‍ന്ന് മാലിദ്വീപില്‍ നിന്നും ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചിരുന്നു. മാലിദ്വീപില്‍ മുയിസു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഇന്ത്യ സന്ദര്‍ശനമാണ് മൂസ സമീറിന്‍റേത്. മൂസ സമീറിന്‍റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കിടയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.